മനാമ: ഐസിആര്‍എഫിന്റെ ഭക്ഷണ കിറ്റ് വിതരണത്തിന് സഹായവുമായി അല്‍ തൗഫീഖ് മെയിന്റനന്‍സ് കമ്പനി. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ഇതുവരെ 5000 ത്തിലധികം ദുരിതം അനുഭവിക്കുന്ന അംഗങ്ങളിലേക്ക് ഭക്ഷ്യ സഹായ കിറ്റുകള്‍ എത്തിച്ചു കഴിഞ്ഞു. കോവിഡ്-19 സാഹചര്യത്തില്‍ ഐ സി ആര്‍ എഫ് ന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് അല്‍ തൗഫീഖ് മെയിന്റനന്‍സ് സര്‍വീസസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ എന്‍ പദ്മനാഭന്‍ 500 കിറ്റുകള്‍ സംഭാവന ചെയ്തു.
ഫുഡ് കിറ്റില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), ഡാല്‍ പയറ് (1 കിലോഗ്രാം), ഗ്രീന്‍ മംഗ് ലെന്റില്‍ (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടില്‍), ടീ പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത ചെന പയറ് (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകള്‍), ലോംഗ് ലൈഫ് പാല്‍ (2 ലഫ്റ്റര്‍) തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ 5000 ത്തോളം അംഗങ്ങള്‍ക്ക് ഏകദേശം രണ്ട് ആഴ്ചയോളം മതിയായ 1000 കിറ്റുകള്‍ (കുടുംബ, ബാച്ചിലര്‍ കിറ്റുകള്‍) ഇതുവരെ ഐസിആര്‍എഫ് വിതരണം ചെയ്തു. ഐ സി ആര്‍ എഫ് ന്റെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഓരോ ദിവസവും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ ലഭിക്കുന്നു. ഈ പകര്‍ച്ചവ്യാധി കാരണം ദുരിതമനുഭവിക്കുന്ന നിര്‍ഭാഗ്യവാന്മാരായ എല്ലാ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുതായി ഐസിആര്‍എഫ് അധിൃകൃതര്‍ അറിയിച്ചു.
ഐ സി ആര്‍ എഫ് ന് ഇത്തരമൊരു സാഹചര്യത്തില്‍ ഉദാരമായി സംഭാവന ചെയ്ത കെ എന്‍ പത്മനാഭനെയും അല്‍ തൗഫീഖ് മെയിന്റനന്‍സ് കമ്പനി) അതുപോലെ സാമ്പത്തികമായി പിന്തുണച്ച ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റി യെയും ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് അഭിനന്ദിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പിന്തുണയ്ക്കും 39224482 എന്ന നമ്പറില്‍ ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ് അല്ലെങ്കില്‍ 39653007 എന്ന നമ്പറില്‍ ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂരുമായി ബന്ധപ്പെടുക.