വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

images (83)

വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശത്ത് ബുദ്ധിമുട്ടുന്ന ഇന്ത്യൻ പ്രവാസികൾ തിരിച്ചു വരാൻ തയ്യാറാകാത്തതെന്താണെന്ന് അന്വേഷിക്കണമെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു.വ്യാജ റിക്രൂട്ട്മെന്‍റിന്‍റെ ഇരകളായി ആയിരങ്ങൾ ഇന്നും ഗൾഫിലുണ്ടെന്ന്
വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ് പറഞ്ഞു. സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട് വ്യാജ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്രം വലിയ പരിമിതിയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാണസിയിലെ പ്രവാസി ഭാരതീയ സമ്മേളനത്തിൽ, ദുരിതബാധിതർക്കായുള്ള സന്നദ്ധ സംഘടനകളെപ്പറ്റിയുള്ള പ്രത്യേക സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസി പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായ ഇടപ്പെടലുകൾ ആവശ്യമാണെന്ന് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. വിമാന നിരക്കുവർധന, പുനരധിവാസം, തടവുകാർക്ക് നിയമസഹായം, കടക്കെണി കാരണം രൂപപ്പെട്ട ദുരിതം, അഭയകേന്ദ്രങ്ങളുടെ അഭാവം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടുവെങ്കിലും കാര്യമായ പ്രതികരണമൊന്നും ഇല്ലാതെയാണ് സെഷൻ അവസാനിച്ചത്.

മന്ത്രി വി.കെ സിങ്ങിനു പുറമെ ഗിരീഷ് പന്ത്, ഡോ. രാജീവ് ജയ് റാം, അരുൾദാസ് തോമസ്, രാവേന്ദിരൻ അർജുനൻ, വിനോദ് നായാർ, പത്മിനി അതൽ, പൂനം ജോഷി, പ്രംജിത് റായി സുഖ്ദേവ്, അചലേഷ് അമർ, അബ്ദുൽഗഫൂർ ദാനിഷ്, സഞ്ജു രാജു എന്നിവരും സംസാരിച്ചു. പുതുതായി പ്രവാസലോകത്തേക്കുവരുന്ന സാധാരണക്കാർക്ക്
ഉതകുന്ന ബുക്ക്ലറ്റുകളുടെ പ്രകാശനവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!