കെ.എം.സി.സി ബഹ്റൈന്‍ 40-ാം വാര്‍ഷികാഘോഷം: പ്രവാസി വോട്ട് രജിസ്ട്രേഷന്  പ്രത്യേക സൗകര്യം

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്ക്  വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കെ.എം.സി.സി. അവസരം ഒരുക്കുന്നു. കെ.എം.സി.സി. 40-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് പ്രവാസി വോട്ട് ചേര്‍ക്കല്‍ സൗകര്യം ഒരുക്കുന്നത്. 25 നു  വൈകിട്ട് നടക്കുന്ന ഉദ്ഘാടന പരിപാടി വേദിയായ  മനാമ അല്‍റജാ സ്കൂള്‍ ഗ്രൗണ്ടിലാണ്  പ്രവാസി വോട്ട് ചേര്‍ക്കാനുള്ള പ്രത്യേക കൗണ്ടര്‍ ഒരുക്കുന്നത്. 14 ജില്ലകളിലേക്കും പ്രത്യേക കൗണ്ടറുകള്‍ സൗകര്യം ലഭ്യമായിരിക്കുമെന്നും  ഇത്  പരമാവധി എല്ലാ പ്രവാസിമലയാളികളും  പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് കെ.എം.സി.സി. സംസ്ഥാന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 36300291, 39881099