മനാമ: നാട്ടിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് ഐവൈസിസി ബഹ്‌റൈന്‍. ടിക്കറ്റ് തുക സ്വരൂപിക്കാന്‍ പ്രയാസം അനുഭവിക്കുന്ന അഞ്ച് പേര്‍ക്ക് ആദ്യഘട്ടത്തില്‍ ടിക്കറ്റ് നല്‍കും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടിക്കറ്റുകൾ നൽകുക.ഐ വൈ സി സി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്വരൂപിച്ച തുകകൊണ്ടാണ് അർഹരായ ആളുകൾക്ക് ടിക്കറ്റ് നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്നലെയാണ് ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘം നാട്ടിലെത്തിയത്. വരും ദിവസങ്ങളില്‍ മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ള കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാണ് തീരുമാനം. എംബസി അധികൃതരാവും മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുക.