മനാമ: ബഹ്റൈനില്‍ 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 82 പേര് വിദേശ തൊഴിലാളികളാണ്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 9, 2pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2538 പേരായി ഉയര്‍ന്നു.
ചികിത്സയില്‍ കഴിയുന്ന 2 പേരുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം ഇന്ന് 21 പേര് കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 2048 പേരാണ് രോഗമുക്തി നേടിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നിലവില്‍ 177306 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പൊതസ്ഥലങ്ങളില് മാസ്ക് നിര്‍ബന്ധമാണ്.