ബഹ്റൈനിൽ ഇന്ന്(മെയ് 11) കോവിഡ് സ്ഥിരീകരിച്ചത് 295 പേർക്ക്, ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 3076 ആയി

Screenshot_20200512_003128

മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 11) ഉച്ചക്ക് 2:30 മണിക്കും രാത്രി 11:00 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 295 പേർക്ക് (ഉച്ചയ്ക്ക് 216, വൈകീട്ട് 79) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 264 (201+63) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 3076 ആയി. ചികിത്സയിലുള്ളവരിൽ 6 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 82 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 2152 ആയി. ഇതുവരെ 190780 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങൾ കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6268 ലധികം പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയത്. മൊബൈൽ യൂണിറ്റുകളും സജീവമായി പരിശോധനാ രംഗത്തുണ്ട്. 8 പേർക്കാണ് കോവിഡ് മൂലം ഇതു വരെ ബഹ്റൈനിൽ മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!