bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ നിന്നുള്ള രണ്ടാമത് വിമാനം കോഴിക്കോട് ലാൻ്റ് ചെയ്തു; യാത്രക്കാരിൽ 179 മലയാളികളും ഒരു ഗോവൻ സ്വദേശിയും

IMG-20200511-WA0427

മനാമ: കോവിഡ് കാലത്തെ പ്രവാസികളുടെ മടക്കയാത്രയുടെ ഭാഗമായി ബഹ്‌റൈനില്‍ നിന്നുള്ള രണ്ടാമത്തെ പ്രത്യേക വിമാനം രാത്രി ഒരു മണിയോടെ കരിപ്പൂരിൽ ലാൻറ് ചെയ്തു. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒന്നര മണിക്കൂർ വൈകി പുറപ്പെട്ടതിനാലാണ് ലാൻ്റിംഗ് ന് സമയമെടുത്തത്. നാല് കൈക്കുഞ്ഞുങ്ങളും 180 പേരുമടങ്ങുന്ന സംഘമായിരുന്നു യാത്രക്കാർ.

സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 179 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 180 പേരാണ് തിരിച്ചെത്തിയത്. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള 4 പേരുമുണ്ട്. അടിയന്തര ചികിത്സാര്‍ത്ഥം 22 പേരും ഉണ്ടായിരുന്നു.

കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു യാത്രക്കാർ വിമനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കി. വിശദമായ ആരോഗ്യ പരിശോധനയും യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കലും തുടരുകയാണ്. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും.

കോഴിക്കോട് ജില്ലക്കാരായ 67 പേരാണ് ഈ വിമാനത്തില്‍ തിരിച്ചെത്തിയത്. ഇവരില്‍ 9 പേര്‍ ഗര്‍ഭിണികളും 13 പേര്‍ പത്ത് വയസ്സില്‍ താഴെയുള്ളവരും ഒരാള്‍ 65 വയസ്സിനു മുകളിലുള്ളയാളും 8 പര്‍ അടിയന്തര ചികിത്സയ്ക്ക് എത്തിയവരുമാണ്. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയക്കും. ബാക്കി 36 പേരെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. മലപ്പുറം 27, എറണാകുളം ഒന്ന്, കണ്ണൂര്‍ 51, കാസര്‍കോട് 18, കൊല്ലം ഒന്ന്, പാലക്കാട് ഏഴ്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ആഞ്ച്, വയനാട് അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്ന് എത്തിയവരുടെ കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!