മനാമ: കോവിഡ് കാലത്തെ അതിജയിക്കാൻ ഏറ്റവും ആവശ്യം മനഃസാന്നിധ്യം ആയതു കൊണ്ട് തന്നെ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ സൂം വീഡിയോ കൗണ്സിലിംഗ് നടത്താൻ തീരുമാനിച്ചു.
ഈ മാസം 15ന് വെള്ളിയാഴ്ച ബഹ്‌റൈൻ സമയം 1:30 pm നാണു പരിപാടി ആരംഭിക്കുക. അധ്യാപകനും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ആക്സിസ് ഗൈഡൻസ് ഓഫ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സണുമായ Dr. CT സുലൈമാൻ എല്ലാവരുമായി സൂം വഴി സംവദിക്കും. താൽപ്പര്യം ഉള്ള ആളുകൾ റെജിട്രേഷൻ ഉം മറ്റു വിശദ വിവരങ്ങൾക്കും യുസുഫ് അലി, അലിഅക്ബർ, റഫീഖ് അബ്ബാസ് എന്നിവരെ ബന്ധപ്പെടാവുന്നത് ആണ് എന്ന് ഭാരവാഹികൾ പത്ര പ്രസ്താവനയിൽ അറിയിച്ചു
രെജിസ്ട്രേഷന് ലിങ്ക്: https://bit.ly/3bpNDWG
ബന്ധപ്പെടാവുന്ന നമ്പറുകൾ: 33313710, 33178845, 33202833