bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടക്കയാത്ര; രണ്ടാംഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് ഒരു വിമാനം മാത്രം!

IMG-20200512-WA0284

മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്ന ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് ഒരു വിമാനം മാത്രം. മെയ് 16 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ട ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. മെയ് 19ന് ഹൈദരാബാദിലേക്കാണ് ആദ്യ വിമാനം പുറപ്പെടുക. മെയ് 22ന് ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാം വിമാനം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്ന് നിരവധി പ്രവാസികള്‍ ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നുണ്ട്, ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങള്‍ (കൊച്ചി, കോഴിക്കോട്) കേരളത്തിലേക്ക് പ്രവാസികളെ തിരികെയെത്തിച്ചിരുന്നു. കുഞ്ഞുങ്ങളും, വയോധികരും, ഗര്‍ഭിണികളും ഉള്‍പ്പെടെ 366 പേരാണ് ഈ വിമാനങ്ങളില്‍ ജന്മനാട്ടിലേക്ക് മടങ്ങിയത്.

രണ്ടാം ഘട്ടത്തില്‍ നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന 17000ത്തോളം പ്രവാസികള്‍ ഇതോടെ നിരാശയിലായിരിക്കുകയാണ്. കൂടുതല്‍ പേരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ നാട്ടിലെത്താനാവുന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് ബഹ്റൈനിലുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടവരും രോഗികളുമാണ് ഇതില്‍ കൂടുതലും. എന്നാല്‍ കേരളത്തിലേക്കുള്ള വിമാനത്തിന്‍റെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രവാസ ലോകത്തിന് വലിയ തിരിച്ചടിയാകും.

മൊത്തം 149 വിമാന സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പട്ടിക പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് ഈ കാലയളവില്‍ 31 വിമാന സര്‍വീസുകളാണ് ഉണ്ടാകുക. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ യു.എ.ഇയില്‍ നിന്നാണ്. യു.എ.ഇയില്‍ നിന്ന് ആറു വിമാന സര്‍വീസുകളാണ് കേരളത്തിലേക്ക് നേരിട്ടുണ്ടാകുക.

ഒമാനില്‍ നിന്ന് നാലും സൌദി അറേബ്യയില്‍ നിന്ന് മൂന്നും ഖത്തര്‍, കുവൈത്ത് എന്നിവടങ്ങളില്‍ നിന്ന് രണ്ട് വീതവും യു.എസ്.എ, യു.കെ എന്നിവടങ്ങളില്‍ നിന്ന് ഒന്നു വീതവുമാണ് കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്തുക. ഇതേസമയം കാനഡ, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസുണ്ടാകില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!