മനാമ: ഐ വൈ സി സി ബഹ്‌റൈൻ രണ്ടാം ഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം പച്ചക്കറി കിറ്റുകളും, ഭക്ഷ്യധാന്യ കിറ്റുകൾ എല്ലാ ദിവസങ്ങളിലും ആവശ്യാനുസരണം ബഹ്റിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു വരുകയാണ്. പച്ചക്കറി കിറ്റുകൾ വിതരണം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ഒൻപത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ബഹ്റിന്റെ വിവിധ മേഖലകളിൽ നൂറോളം പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. വരും ദിവസങ്ങളിൽ കിറ്റുകൾ അർഹതപ്പെട്ടവരിൽ ആവശ്യമുള്ളവർക്ക് ഐവൈസിസി അംഗങ്ങളുമായി ബന്ധപ്പെടാം.
