റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാരാണെന്ന് എംബസി അറിയിച്ചു. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. മക്കയും മദീനയും ജിദ്ദയും ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് 24 പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. മക്ക (12), മദീന (7), ജിദ്ദ (5), റിയാദ് (5), ദമ്മാം (1), ബുറൈദ (1) എന്നിങ്ങനെയാണ് പ്രദേശം തിരിച്ചുളള ഇന്ത്യക്കാരുടെ മരണ സംഖ്യ.
മെയ് 8 വരെ ഇന്ത്യന്‍ എംബസി, ജിദ്ദ കോണ്‍സുലേറ്റ് എന്നിവയുടെ പരിധിയില്‍ മരിച്ചവരുടെ വിവരങ്ങളാണ് എംബസി അറിയിച്ചത്. അതേസമയം അനൌദ്യോഗിക കണക്കുകള്‍ പ്രകാരം സൌദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആണ്. എംബസി പുറത്ത് വിട്ട പട്ടിക താഴെ.