മനാമ: കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്തണമെന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു. ലക്ഷകണക്കിന് അർഹരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ എംബസ്സിയിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ അതിന് ആനുപാതികമായി ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിട്ടില്ല. സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ചില്ല എങ്കിൽ ഈ ആളുകളെ നാട്ടിൽ എത്തിക്കുവാൻ മാസങ്ങൾ വേണ്ടി വരും.
കേരള സർക്കാർ പറയുന്നത് അനുസരിച്ച് 3 ലക്ഷം ആളുകളെ ക്വാറന്റയിൻ ചെയ്യുവാനുള്ള സജ്ജീകരണങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ ഒരുക്കിയിട്ടുണ്ട് എന്നാണ് കേരള സർക്കാർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രവാസികൾ കേരളത്തിൽ എത്തിയാലും ബുദ്ധിമുട്ട് ഉണ്ടാകുവാൻ സാധ്യതയില്ല. മുന്ഗണന വിഭാഗത്തിലുള്ള ആളുകളെ കൂടുതലായി കൊണ്ട് പോകുവാനും ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ പല രാജ്യങ്ങളിൽ നിന്നും പോയവരുടെ കൂട്ടത്തിൽ അനർഹർ ഇടം പിടിച്ചതായി അഴിയുവാൻ സാധിച്ചു.വരും ദിവസങ്ങളിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതെ എംബസി അധികൃതർ ശ്രദ്ധിക്കണം. ഇപ്പോഴും രോഗികളും,ഗർഭിണികളും,ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട് അവരെ മാറ്റി നിർത്തി അനർഹരെ കൊണ്ട് പോകുന്ന രീതി അംഗീകരിക്കുവാൻ സാധിക്കില്ല എന്നും ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡണ്ട് അനസ് റഹീം, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു