മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്.
ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ്സ അഹമദ്, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, സിവി നാരായണന്‍ എന്നിവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ കൈമാറി. നോര്‍ക്ക ഹെല്‍പ്‌ഡെസ്‌ക്ക് ഓഫിസ് ഇന്‍ചാര്‍ജ് ശരത് നായര്‍, സമാജം അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്, കെടി സലിം, റഫീഖ് അബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.