മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 60 വയസുകാരിയായ സ്വദേശി വനിതയാണ് മരണത്തിന് കീഴങ്ങിയത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.
മരണപ്പെട്ട വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. 24 മണിക്കൂറും പ്രത്യേക പരിചരണം നൽകി വരുന്ന ആരോഗ്യ വിഭാഗത്തിലായിരുന്നു ചികിത്സ. വിയോഗത്തിൽ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്നലെ 80കാരനായ സ്വദേശി പൗരൻ മരണപ്പെട്ടിരുന്നു.