ബഹ്റൈനിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തണം: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ

FRIENDS SOCIAL

മനാമ: നിലവിലെ സാഹചര്യത്തിൽ രോഗവും മറ്റു പ്രയാസങ്ങളും കാരണം ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ വിമാന സർവീസ് നടത്താൻ സന്നദ്ധമാവണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു, നാട്ടിലേക്ക് പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സുതാര്യത ഉറപ്പ് വരുത്തുക, നാട്ടിലേക്ക് പോകുന്നവരുടെ മുൻഗണനാ ക്രമം പാലിക്കുക, അനർഹർ ലിസ്റ്റിൽ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കുക, തെരഞ്ഞടുക്കപ്പെടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രഥമമായി ഉന്നയിച്ചിട്ടുള്ളത്. കൂടാതെ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്രം അനുവാദം കൊടുക്കണമെന്നും അതുവഴി കൂടുതൽ പേരെ കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!