മനാമ: ബഹ്‌റൈനിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് കൂട്ടമായി കോവിഡെന്ന് വ്യാജ പ്രചാരണം. വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് സ്ഥാപന ഉടമകള്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബഹ്‌റൈന്‍ പോലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമെ വിശ്വസിക്കാവു എന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളെ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.