bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 253 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 215 പേർ പ്രവാസി തൊഴിലാളികൾ

Screenshot_20200514_201256

മനാമ: ബഹ്‌റൈനില്‍ 253 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 205 പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം ബാധിച്ചവരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3839 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 6 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് (മെയ് 14) വൈകിട്ട് 6 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തതമാക്കിയത്.

അതേസമയം ഇന്ന് 15 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2220 പേരാണ് സുഖം പ്രാപിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. ഇതുവരെ 211127 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 8160 പേരെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച 60കാരിയായ ബഹ്റൈനി വനതയടക്കം 10 പേരാണ് ഇതുവരെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!