മനാമ: ഐഎംസി ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കെഎംസിസി ബഹ്റൈന്‍ വേളം പഞ്ചായത്ത് കമ്മിറ്റി. ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു നഴ്‌സുമാര്‍ക്ക് കെ.എം.സി.സ ആദരവ് അര്‍പ്പിച്ചത്. 2020ലെ ഭൂമിയിലെ മാലാഖമാരുടെ ദിവസം ലോകം ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. കോവിഡ് കാലത്ത് അവരുടെ സേവനത്തെ അത്ര പ്രാധാന്യത്തോടെയാണ് നാം വീക്ഷിക്കുന്നത്. അവരെ ആദരിക്കുക എന്നത് തീര്‍ച്ചയായും സമൂഹത്തിന്റെ ബാധ്യതയാണ്. വേളം പഞ്ചായത്ത് കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഐഎംസി ഹോസ്പിറ്റലിലെ മാലാഖമാര്‍ക്ക് കെഎംസിസി ബഹ്റൈന്‍ വേളം പഞ്ചായത്ത് കമ്മിറ്റി നല്‍കിയ സ്‌നേഹോപഹാരം വര്‍ക്കിംഗ് പ്രസിഡന്റ് ജലീല്‍ ടി കാക്കുനി സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, ജോയിന്റ് സെക്രട്ടറിമാരായ അഷ്റഫ് ടി. ടി, അബ്ബാസ് കൊമ്മോടി, സുഹൈര്‍ കാക്കുനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സന്നിദ്ധരായിരുന്നു. കെഎംസിസിയുടെ സേവന പ്രവത്തനങ്ങളെ പരിചയപ്പെടുത്തി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം സംസാരിച്ചു. അഡ്മിന്‍ ലെവിസ് ഡാനിയല്‍ കെഎംസിസി പ്രവര്‍ത്തകരെ സ്വീകരിച്ചു.