bahrainvartha-official-logo
Search
Close this search box.

ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈന്‍ ചാപ്റ്റര്‍ മാർത്തോമാ ഫ്രണ്ട്സുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു

IMG_20200515_150430

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈന്‍ ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് നടന്നു. ബഹ്റൈന്‍ മാര്‍ത്തോമാ ഫ്രണ്ട്‌സുമായി സഹകരിച്ചായിരുന്നു ക്യാംപ്. കൊറോണ എന്നാ മഹാമാരി കാരണം വളരെ നിയന്ത്രണത്തോടെ നടന്ന ക്യാമ്പില്‍ പ്ലേറ്റ്‌ലെറ്റസ് ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍പരം ആളുകള്‍ രക്തദാനം നടത്തി.

ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ട്രെഷറര്‍ ഫിലിപ്പ് വര്‍ഗീസ് വൈസ് പ്രസിഡന്റ് ജിബിന്‍ ജോയി, സാബു അഗസ്റ്റിന്‍ ബഹ്റൈന്‍ മാര്‍ത്തോമാ ഫ്രണ്ട്സ് അംഗങ്ങള്‍ ആയ ജോ എം വര്‍ഗീസ് , ഷെറി, ജീസണ്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!