മാനമ: പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയില്‍ ആശ്വാസവുകയാണ് യൂത്ത് ഇന്ത്യ മെഡ്കെയര്‍. അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നിരവധി സഹായങ്ങള്‍ മെഡ്കെയര്‍ നല്‍കിവരുന്നു. സ്ഥിരമായി നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് കഴിക്കുന്ന നിരവധി പേര്‍ക്ക് വിവിധ ഡോക്ടര്‍മാര്‍ വഴി പകരം മരുന്ന് നിര്‍ദേശിച്ചു കൊടുക്കുക, മരുന്ന് വാങ്ങാനും മറ്റും പ്രയാസപ്പെടുന്നവര്‍ക്ക് മരുന്നുകള്‍ എത്തിക്കുക, ഹോസ്പിറ്റലില്‍ പോകാന്‍ പ്രയാസമുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് മെഡ്‌കെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്
ഇതിനോടകം നിരവധി പേര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചതായി യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അറിയിച്ചു. മജീദ് തണല്‍, ഷാനിബ് കൊടിയത്തൂര്‍, ഷാനവാസ് നെടുപറമ്പില്‍ , ഖല്‍ഫാന്‍, ഡോ : ഫമില്‍ ,ബദറുദ്ദീന്‍ പൂവാര്‍, മിന്‍ഹാജ് മെഹ്ബൂബ് എന്നിവരാണ് സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മെഡ്കെയറിന്റെ പ്രവര്‍ത്തങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും, മരുന്നുകള്‍ നല്‍കാന്‍ കഴിയുന്നവര്‍ക്കും, മെഡ്കെയര്‍ സഹായങ്ങള്‍കും ഈ വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 3322 3634