മനാമ: കൊവിഡിന്റെയും വിശുദ്ധറമദാനിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കെ.എം.സി.സി പ്രതിനിധി.
ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കലാണ് ഭരണകൂടത്തിന്റെ ക്ഷണപ്രകാരം ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ റഹ്മാന്‍ അല്‍-ഖലീഫയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. വിശുദ്ധ റമദാനില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് എല്ലാ മാസവും രണ്ട് തവണകളിലായി നടക്കുന്ന മജ്‌ലിസിന്റെ ഭാഗമായി ഗവര്‍ണറേറ്റ് കോൺഫെറൻസുകൾ വിളിച്ചു ചേര്‍ക്കുന്നത് .
നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ ഗവണ്‍മെന്റുമായും പൊലിസുമായും സഹകരിച്ച് കെ.എം.സി.സി വളണ്ടിയര്‍ സംവിധാനങ്ങളും മറ്റ് സന്നദ്ധ സേവനങ്ങളും നടത്തിവരുന്നുണ്ട്. ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലെത്തിക്കുന്നതിലും കെ.എം.സി.സി പ്രവര്‍ത്തിച്ചുവരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ അഗീകാരമായാണ് കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കലിനെ കാപിറ്റല്‍ ഗവര്‍ണറേറ്റ് കോൺഫറൻസിലേക്ക് ക്ഷണിച്ചത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും കെ.എം.സി.സിയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഏതുഘട്ടത്തിലും സഹായവുമായി കെ.എം.സി.സി വിളിപ്പുറത്തുണ്ടാകുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് മീറ്റിങ്ങില്‍ തങ്ങളുടെ പ്രതിനിധിയെ ക്ഷണിച്ചത് കെ.എം.സി.സിയുടെ കാരുണ്യ യസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നതായി സംസ്ഥാനപ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അഭിപ്രായപ്പെട്ടു എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നേതാക്കൾ പറഞ്ഞു..