തിരുവല്ല: ഇന്‍ഡക്‌സ് ബഹ്റൈന്‍ ഭാരവാഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അനീഷ് വര്‍ഗീസിന്റെ പിതാവ് ടി. കെ. വര്‍ഗീസ് (തമ്പാന്‍) നാട്ടില്‍ നിര്യാതനായി. 80 വയസായിരുന്നു. നീലഗിരി നോണ്‍സച്ച എസ്റ്റേറ്റില്‍ നിന്നും ഫാക്ടറി ഓഫീസറായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ് വര്‍ഗീസ്.
തിരുവല്ല ഐക്കാട് ഇടയിരിങ്ങാട്ടില്‍ കുടുംബാങ്കമാണ്. തുകലശ്ശേരി കല്ലട പുത്തന്‍പുരയില്‍ വനജ ആണ് ഭാര്യ. അനീഷ് വര്‍ഗീസിനെ കൂടാതെ അന്‍സു ജോര്‍ജ് (ദുബായ്) എന്ന മകളും ഉണ്ട്. മരുമക്കള്‍: ജോര്‍ജ് ജേക്കബ് (സുനില്‍) ദുബായ്, സിമിമോള്‍ (ബഹ്റൈന്‍ ). കൊച്ചുമക്കള്‍: ഐറിന്‍, ആരോണ്‍, ഏബല്‍, എമി. സംസ്‌കാര കര്‍മ്മം തിങ്കളാഴ്ച 11.30ന് തിരുമൂലനഗരം മാര്‍ ബസോലിയസ് മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.