കോവിഡ്-19; ബഹ്‌റൈനില്‍ 113 പേര്‍ക്ക് കൂടി രോഗമുക്തി, പുതുതായി സ്ഥിരീകരിച്ചത് 72 പേർക്ക്

Screenshot_20200516_162032

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 113 പേർ കൂടി രോഗവിമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2753 ആയി ഉയർന്നു. പുതുതായി 72 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 47 പേർ പ്രവാസി തൊഴിലാളികളാണ്. 25 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 16) ഉച്ചക്ക് 1:30ക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ 3890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ട് പ്രവാസി തൊഴിലാളികളടക്കം 12 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്.

കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. ഇതുവരെ 228573 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!