കൊച്ചി: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആര്‍ക്കം സംസ്ഥാനത്തിന് അകത്ത് വെച്ചല്ല വൈറസ് പടര്‍ന്നിരിക്കുന്നത്.
പുതിയതായി കോവിഡ് സ്ഥിരീകരിച്ച 7 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര് വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. അതേസമയം ചികിത്സയില്‍ ആയിരുന്ന 4 പേര് സുഖം പ്രാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
നിലവില്‍ 87 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 497 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര് വീടുകളിലും 619 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.