ബഹ്‌റൈനില്‍ ഇന്ന് (മെയ് 16) 122 പേര്‍ സുഖം പ്രാപിച്ചു; 164 പുതിയ രോഗികള്‍

f42e1b0c-24c6-40f6-8757-86545fd3f32c

മനാമ: ബഹ്റൈനില്‍ ഇന്ന് (മെയ് 16) 122(113+9) പേര്‍ കൂടി കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം ഉച്ചകഴിഞ്ഞ് 3.30 നും രാത്രി 8.30 നും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2762 ആയി ഉയര്‍ന്നു. പുതുതായി 164 (വൈകീട്ട് 72+രാത്രി 92) പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേര്‍ പ്രവാസി തൊഴിലാളികളാണ്.

38 പേര്‍ക്ക് സമ്പര്‍ക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. നിലവില്‍ 3973 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ട് പ്രവാസി തൊഴിലാളികളടക്കം 12 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്.

കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. ഇതുവരെ 230188 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!