മനാമ: മുൻ ബഹ്‌റൈൻ പ്രവാസി അഞ്ചലൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികയിലെ സ്വവസതിയിൽ വെച്ച് ഇന്നലെ കാലത്താണ് നിര്യാതനായത്.
ബഹ്‌റൈൻ കെഎംസിസി , മലപ്പുറം ജില്ലാ പ്രവാസി അസ്സോസിയേഷൻ, ബഹ്‌റൈൻ സമസ്ത തുടങ്ങി സംഘടനകളുടെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് ഹാജി
കാരുണ്യ പ്രവർത്തന മേഖലകളിൽ നൽകിയ സേവനങ്ങൾ വിസ്മരിക്കാനാകാത്തതാണെന്നും കുഞ്ഞിമുഹമ്മദാജി യുടെ വേർപ്പാട് മൂലമുണ്ടായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ബഹ്‌റൈൻ കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.