കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരണപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയഗോപാല്‍(65), കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്‌റഫ് (55) എന്നിവരാണ് മരിച്ചത്. കോ ഓപറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു മരണപ്പെട്ട അഷറഫ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 80ലധികം പ്രവാസി മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. മെയ് 12, 13, 14 തിയതികളിലായി ആറ് പ്രവാസി മലയാളികള്‍ കുവൈറ്റില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെങ്കിലും ഗള്‍ഫ് മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.