bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 183 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 119 പേര്‍ പ്രവാസി തൊഴിലാളികള്‍

latets

മനാമ: ബഹ്‌റൈനില്‍ 183 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 119 പേര്‍ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4144 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്ന 6 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യമന്ത്രാലയം മെയ് 17 4.30pm ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇന്ന് 12 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ 2774 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസറോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കി സൂക്ഷിക്കുക.

കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 234978 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 12 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!