മനാമ: പുതിയ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിലും ജീവിതത്തിലും മുന്നേറുന്നതിനുള്ള ക്രിയാത്മക പരിശീലനം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ആർ.എസ് .സി സംഘടിപ്പിക്കുന്ന ഓൺലൈൻ സ്റ്റുഡൻസ് അസംബ്ലി 20 ന് ബുധനാഴ്ച്ച 2:30 ന് നടക്കും.
ബഹ്റൈൻ നാഷനൽ തലത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സംഗമത്തിൽ ജീവിത പാതയിൽ ദിശാബോധം നൽകുന്നതിനായുള്ള സ്പിരിച്ചുൽ, പoന പഠനേതര വിഷയങ്ങളിലെ മികവുകൾ എളുപ്പം സായത്തമാക്കുന്നതിനായുള്ള പരിശീലനം സാധ്യമാക്കുന്ന ട്രിപ്പ് സ് & ട്രിക്സ്, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ പ്രോത്സാഹനം നൽകുന്ന മോട്ടിവേഷൻ തുടങ്ങിയ സെഷനുകൾക്ക് പ്രമുഖ ട്രൈനർമാരായ ജാബിർ ജലാലി, അഹമ്മദ് ഷറിൻ, യഅ ഖൂബ് പൈലിപ്പുറം എന്നിവർ നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് 35143423,38431903എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.