കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിയിരുന്നു.
80ലധികം പ്രവാസി മലയാളികളാണ് കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ സാധിച്ചിട്ടില്ല. മരണപ്പെടുന്ന രാജ്യങ്ങളില്‍ തന്നെ സംസ്‌കരിക്കുകയാണ് രീതി. റീപാട്രീഷന്‍ വിമാനത്തില്‍ ബുദ്ധിമുട്ടില്‍ കഴിയുന്ന വിദേശ മലയാളികളെയെല്ലാം നാട്ടിലെത്തിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.