bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു, മരണസംഖ്യ 3000 പിന്നിട്ടു

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,01,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 39,173 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 60,000ത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മരണസംഖ്യ 3163 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ല. മെയ് 31 വരെ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാകില്ലെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ 4970 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. ലോക്ഡൗണ്‍ ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

താരതമ്യേന കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഭൂരിഭാഗം പേരും വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഇവര്‍ ഐസലേഷനില്‍ കഴിയവെയാണ് രോഗ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ 100ലധികം പേര്‍ ചികിത്സയിലുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!