മനാമ: ദുരിത പൂര്‍ണമായ പ്രവാസ ജീവിതം നയിച്ചിരുന്ന തെലുങ്കാന ബര്‍ദിപൂര്‍ സ്വദേശി സുരേഷ് ബുച്ചുപള്ളി നാട്ടിലേക്ക്. സുരേഷിന്റെ പ്രയാസങ്ങള്‍ അറിഞ്ഞ ബികെഎസ്എഫ് പ്രവര്‍ത്തകരാണ് ജന്മനാട്ടിലേക്കുള്ള യാത്ര യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ന് തെലുങ്കാനയിലേക്ക് ബഹ്‌റൈനില്‍ നിന്ന് പുറപ്പെടുന്ന റീപാട്രീഷന്‍ വിമാനത്തില്‍ അദ്ദേഹം പുറപ്പെടും.
ഒരു ലക്ഷം രൂപ വിസക്ക് നല്‍കി വഞ്ചിക്കപ്പെട്ടാണ് സുരേഷ് ബഹ്‌റൈനിലെത്തുന്നത്. ആറ് മാസത്തൊളം ശമ്പളം കെടുക്കാതെ സ്‌പോണ്‍സറുടെ നിരന്തര പീഡനവും സഹിച്ച് കഴിയുകയായിരുന്നു. അദ്ദേഹം നേരിടുന്ന പ്രയാസങ്ങളെക്കുറിപ്പ് അറിഞ്ഞ ബികെഎസ്എഫ് കമ്യൂണിറ്റി ഹെല്‍പ് ഡെസ്‌ക് സഹായഹസ്തവുമായി എത്തി.
നിയമ സഹായങ്ങളും ടിക്കറ്റും കുടുബത്തിന് വേണ്ടിയുള്ള ബികെഎസ്എഫ് സ്‌നേഹകിറ്റും നല്‍കിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ബികെഎസ്എഫ് കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, ബഷീര്‍ അമ്പലായി, അന്‍വര്‍ കണ്ണൂര്‍, അന്‍വര്‍ ശൂരനാട് എന്നിവര്‍ സുരേഷിനെ ഇന്നലെ സന്ദര്‍ശിക്കുകയും യാത്രാ മംഗങ്ങള്‍ നേരുകയും ചെയ്തു.