മനാമ: ദുരിതകാലത്ത് സൽപ്രവർത്തിയിലൂടെ ശ്രദ്ധേയരായി മാറിയിരിക്കുകയാണ് ഇസാന്‍ ഇസ്ഹാഖ് , ഫിസാന്‍ ഇസ്ഹാഖ് എന്നീ പിഞ്ചോമനകള്‍. കോവിഡ്-19 ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കാനാണ് ഇസാനും ഫിസാനും തങ്ങളുടെ സമ്പാദ്യമെല്ലാം നല്‍കിയത്. സ്‌കേറ്റിംഗ് ഷു വാങ്ങിക്കുവാനായി നാളുകളായി കൂട്ടിവെച്ച പണമാണ് ഇരുവരും കെ.എം.സി.സിയുടെ ദുരിതാശ്വാ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന ചെയ്തത്. കുട്ടികളുടെ നല്ല മനസിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രവർത്തകർ രംഗത്ത് വന്നിരുന്നു.
സല്‍പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞ ‘ഗ്രീന്‍ സല്യൂട്ട്’ പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും സ്‌നേഹ സമ്മാനവുമായെത്തി. അവര്‍ ആഗ്രഹിച്ച് സ്‌കേറ്റിംഗ് ഷൂ തന്നെയാണ് സമ്മാനമായി നല്‍കിയത്. കുട്ടികളുടെ മനസ്സില്‍ നന്മയുടെ വിത്തുപാകാന്‍ ഇത്തരം സമ്മാനങ്ങള്‍ക്ക് സാധിക്കുമെന്ന് ‘ഗ്രീന്‍ സല്യൂട്ട് ഗ്രൂപ്പ്’ ഭാരവാഹികള്‍ പറഞ്ഞു.