കൊറോണക്കാലത്തെ നോമ്പ്; ഷിബു പത്തനംതിട്ട എഴുതുന്നു

IMG-20200519-WA0026

ഷിബു പത്തനംതിട്ട (മൈത്രി അസോസിയേഷൻ)

പരിശുദ്ധ റമദാൻ ഓരോ മുസ്ലിമിനെ സംബന്ധിച്ചിടത്തോളവും പ്രാധാന്യഉള്ളതാണ്. ശരീരത്തെയും മനസ്സിനേയും ഒരുപോലെ ശുദ്ധീകരിക്കേണ്ട സന്ദർഭം. 11 മാസം എങ്ങനെ ആയിരുന്നോ അതിനെയെല്ലാം ഒരു മാസം കൊണ്ട് മാറ്റിത്തീർക്കേണ്ട അവസരമാണ് വ്രത ശുദ്ധിയുടെ മുപ്പതു ദിവസങ്ങൾ. പരിശുദ്ധ റമദാനെ സ്വീകരിക്കാൻ തയാറായി നിൽക്കുമ്പോഴാണ് കൊറോണ ഒരു വില്ലന്റെ രൂപത്തിൽ നമ്മുടെ മുമ്പിലെത്തുന്നത്.

ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്തിയാണ് COVID -19 എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് വ്യാപിക്കുന്നത്. തടുത്തു നിർത്താൻ ശ്രമിക്കുംതോറും ദിനേന അനേകരിലേക്ക് അത് വ്യാപിച്ചു കൊണ്ടേയിരിക്കുന്നു. പള്ളികളിൽ ജുമുഅ ജമാഅത്തുകളും, തറാവീഹ് ഉൾപ്പടെയുള്ള മറ്റ് നമസ്കാരങ്ങളും നിർത്തി വെക്കുന്നു, പ്രാർഥന വീടുകളിൽ ഒതുങ്ങുന്നു. റമദാൻ മാസത്തെ എല്ലാവിധ സംഗമങ്ങളും സൗഹൃദ സദസ്സുകളും ഒഴിവാക്കുന്ന സ്ഥിതി. ഒരമ്പത്തഞ്ചു വയസ്സ് പ്രായമുള്ളൊരു വിശ്വാസിയുടെ ജീവിതത്തിൽ ചുരുങ്ങിയത് 2400 ജുമുഅയും, 17500 തറാവീഹുകളും കടന്നു പോയിട്ടുണ്ടാവും. ജീവിത വിശുദ്ധിയുടെ പുനഃസ്ഥാപനം ലക്ഷ്യമാക്കി പടച്ചതമ്പുരാൻ ക്രമീകരിച്ചതാണവയൊക്കെയും. ഔപചാരിക സാന്നിധ്യം കൊണ്ട്, നമ്മളതൊക്കെയുമനുഭവിച്ചിട്ടുമുണ്ട്. എന്നാൽ എണ്ണമറ്റ ഈ സൗഭാഗ്യ ലഭ്യതകളുടെ ആത്മഗുണം വ്യക്തി ജീവിതത്തിലുടനീളം അംശം ചോരാതെ സന്നിവേശിപ്പിക്കാനായോ എന്നത് ആത്മപരിശോധന ആവശ്യപ്പെടുന്നു. അപ്പോൾ മാത്രമേ ജുമുഅയും, തറാവീഹും, പള്ളിയിൽ വെച്ചുള്ള മറ്റാരാധനാ കർമങ്ങളും, ലഭിക്കാതിരിക്കുമ്പോഴുള്ള *നഷ്ടം* പ്രസക്തമാവുന്നത്. എന്തൊരു വേദനയാണ്, സങ്കടങ്ങളാണ് വിശാസിയുടെ മനോമുകുരത്തിൽ അങ്കുരിക്കുന്നത്. സർവ ശക്തനായ അല്ലാഹുവിന്റെ പരീക്ഷണം. എല്ലാം സഹിച്ചും ക്ഷമിച്ചും റമദാന്റെ മഹത്വത്തെ പിൻപറ്റിയും അനുസരിച്ചും മുമ്പോട്ടു പോകുന്നു നാമോരോരുത്തരും.

സമൂഹിക പ്രവർത്തകർക്ക് റമദാൻ സേവനങ്ങളുടെയും സാഹോദര്യത്തിന്റെയും ആഘോഷം പൂത്തുലയുന്ന മാസമാണ്. കൂടാതെ എല്ലാവരും ഇഫ്താറിന്റെ തിരക്കിലും. ജോലി സമയം കുറവായതിനാൽ ഉച്ചക്ക് ശേഷം ആവശ്യത്തിനു സമയം മസ്ജിദുകളിൽ കഴിഞ്ഞുകൂടാൻ സാധിച്ചിരുന്നു. എല്ലാവർക്കും സമൂഹ നോമ്പുതുറകളിൽ പങ്കെടുക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി മറിഞ്ഞു. അല്ല, കൊറോണ എല്ലാം മാറ്റി മറിച്ചു. ഇഫ്താറുകൾ ഇല്ല. കൂട്ടം കൂടലുകളില്ല, ലോക്ഡൗൺ എന്ന പേരിൽ എല്ലാവരേയും വീട്ടിനുള്ളിൽ തളച്ചു. എങ്കിലും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് എത്തിച്ചു കൊടുക്കാൻ ഒരുകൂട്ടം പേർ മുന്നിലുണ്ട് ആരും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഇവിടുത്തെ ഭരണാധികാരികളുടെ നിർബന്ധവുമുണ്ട്.

ശുചിത്വത്തിന് ഇപ്പോൾ എല്ലാവരും മുൻഗണന നൾൽകുന്നു. കോറോണയെ മാറ്റിർനിർത്താനാണ് സാമൂഹിക അകലം പാലിക്കുന്നത്. മനസുകൊണ്ട് അടുത്തും ശരീരം കൊണ്ടു അകന്നും ….

ഇനി പെരുനാൾ നമസ്കാരം കൂടി ഒഴിവാക്കപ്പെടുന്ന അവസ്ഥ ആലോചിക്കാൻ പോലും കഴിയില്ല.

കോവിഡ് സർവ നാശത്തിന്റെ അടയാളമാണ് എന്നത് തെറ്റായ ധാരണയാണ്. തിരിച്ചറിവിന്റെ / തിരുത്തലുകളുടെ / ജാഗ്രത്തായ ആത്മപരിശോധനയിലൂന്നിയ സൽക്കർമ വഴികളുടെ പുനഃസ്ഥാപനത്തിന്റെ ആദ്യാക്ഷരം വീണ്ടും പഠിച്ചെടുക്കേണ്ടതിന്റെ സുവർണാനുഭവമാണ് യഥാർഥത്തിൽ കോവിഡ്. അത് വലിയൊരു ഗുണപാഠവുമാണ്. ചരിത്രത്തിൽ ഇതിനെക്കാളും വലിയ തിരിച്ചടികളുണ്ടായിട്ടുണ്ട്. അതിജീവിച്ചിട്ടുമുണ്ട്. ഇതിനെയും വിശ്വാസികൾ അതിജീവിക്കും തീർച്ച. അല്ലാഹുവിന്റെ അനുഗ്രവും സമാധാനനവും നേരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!