റിയാദ്: സൗദി അറേബ്യയില്‍ കോവിഡ്-19 ബാധിച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കാരിയന്‍കണ്ടി ഇസ്മായിലാണ് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 9 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് 2886 പേര്‍ രാജ്യത്ത് കോവിഡ് മുക്തി നേടിയിട്ടുണ്ട്. പരിശോധന വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 329 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.