കോവിഡ് 19മായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ധനസഹായം നൽകാൻ കേരള-കേന്ദ്ര സർക്കാരുകൾ തയ്യാറാകണമെന്ന് പി.സി.എഫ് ബഹ്‌റൈൻ നാഷ്ണൽ കമ്മിറ്റി ഓൺലൈൻ യോഗം ആവശപ്പെട്ടു. അത്താണിയായിരുന്നവരുടെ മരണം പല കുടുംബങ്ങളെയും ദുരിതമാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങൾ കൂടി തയ്യാറാക്കാൻ ഇരു സർക്കാരുകളും തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. റഫീഖ് പൊന്നാനി, അബ്ബാസ് തളി, സഫീർഖാൻ കുണ്ടറ, നൗഷാദ് തിരൂർ, ശംസുദ്ധീൻ തൃത്താല, ഇൻസാഫ് മൗലവി, ഹാരിസ് തെയ്യാല, ഹുസൈൻ പൊന്നാനി, ജാഫർ തൃത്താല, അയ്യൂബ് തിരൂർ, സാദിഖ് ആലുവ, വിനോദ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു.