bahrainvartha-official-logo
Search
Close this search box.

ആശ്വാസ വാര്‍ത്ത; ബഹ്‌റൈനില്‍ 370 പേര്‍ക്ക് കൂടി രോഗമുക്തി, പുതിയതായി 311 രോഗികള്‍

35fa4b99-7440-4fc6-8771-8ecbf6779680

മനാമ: ബഹ്‌റൈനില്‍ 370 പേര്‍ക്ക് കൂടി കോവിഡ്-19 മുക്തരായി. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 20, 2.30pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3334 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

അതേസമയം ഇന്ന് 311 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 196 പേര്‍ പ്രവാസി തൊഴിലാളികളാണ്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിരിക്കുന്നത്. നിലവില്‍ 4497 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

12 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും കുറവ് മരണനിരക്കാണിത്. വൈറസ് പരിശോധന വേഗമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. നിലവില്‍ 254335 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!