മനാമ: ഈദുല്‍ ഫിത്തര്‍ മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ച കമ്മറ്റി നാളെ(മെയ് 22 വെള്ളി) യോഗം ചേരും. പെരുന്നാള്‍ ദിനം സംബന്ധിച്ച വിവരങ്ങള്‍ നാളെയോടെ അറിയാനാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫഴേസ് അറിയിച്ചിട്ടുണ്ട്.
ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങള്‍ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന റമദാന്‍ വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കപ്പെടുന്നത്. മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ച കമ്മറ്റിയായിരിക്കും ബഹ്‌റൈനിലെ പെരുന്നാള്‍ സംബന്ധിച്ച് തീരുമാനം അറിയിക്കുക.