ബഹ്റൈനിൽ വികസന പ്രവർത്തനങ്ങൾക്കായി പുതിയ പദ്ധതികൾ

മനാമ : രാജ്യ പുരോഗതി ലക്ഷ്യം വെച്ച് ബഹ്റൈനിലെ നിയമ വ്യവസ്ഥിതിയിൽ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നു. ഭാവി തലമുറയ്ക്കായി സമ്പദ് സംരക്ഷിക്കപ്പെടുന്നതിനായുള്ള പദ്ധതികൾക്കും പെൻഷൻ അവകാശ നിയമത്തിലും കരട് നിയമം ഉണ്ടാക്കാൻ തയ്യാറെടുക്കുന്നു. ഗവൺമെന്റ് പ്രതിനിധി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനാൾ എന്നിവരുടെ നേതൃത്വത്തിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

പെൻഷൻ, സാമുഹിക ക്ഷേമം, ബഹ്റൈൻ വത്ക്കരണം എന്നിവ നടപ്പിലാക്കുന്നതിനാകും പ്രാധാന്യം നൽകുക. രാജ്യത്തിന്റെ സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കും ഊന്നൽ നൽകും.