ബഹ്‌റൈനിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടി എംപി ക്കും എ എ ഷുക്കൂറിനും ഷിഫയില്‍ സ്വീകരണം

മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ മുസ്ലീം ലീഗ് നേതാവും ലോകസഭാംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂറും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു. ഷിഫ സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, സീനിയര്‍ സര്‍ജന്‍ ഡോ. സുബ്രഹ്മണ്യന്‍, സപെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍മാരായ പ്രദീപ് കുമാര്‍, ബിജു മോസസ്, കാര്‍ഡിയോളജിസ്റ്റ് ഡോ. ശൈമ, ഓര്‍ത്തോപീഡിക് സപെഷ്യലിസ്റ്റ് ഡോ. രമേശ് ചന്ദ്ര, ഇന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ഡോ. ബാലഗോപാല്‍, അഡ്മിണനിസ്‌ട്രേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.

ഒഐസിസി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്‌വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ അതിഥികളെ അനുഗമിച്ചു.