മനാമ: ബഹ്റൈനിലെ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹിസ് ഹൈനസ് പ്രിന്‍സ് ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും പെരുന്നാളിനും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. പെരുന്നാളിനെ തുടര്‍ന്നുള്ള അവധി ദിവസങ്ങളില്‍ മറ്റു പൊതു അവധികള്‍ ഉണ്ടെങ്കില്‍ നാലു ദിവസമായിരിക്കും റംസാന്‍ അവധികള്‍.
അതേസമയം മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന കമ്മറ്റി നാളെ (വെള്ളിയാഴ്ച്ച) യോഗം ചേരും. പെരുന്നാള്‍ ദിനം സംബന്ധിച്ച വിവരങ്ങള്‍ നാളെയോടെ അറിയാനാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫഴേസ് അറിയിച്ചിട്ടുണ്ട്.