റിയാദ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കാസര്‍കോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ് നടപടികളനുസരിച്ച് സൗദിയില്‍ തന്നെ മറവ് ചെയ്യും.