bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 11,0000 പിന്നിട്ടു; 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് വൈറസ് ബാധ

india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,12359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അയ്യായിരത്തിന് മേല്‍ വര്‍ധനവാണ് പ്രതിദിനം രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 132 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3435 ആയി ഉയര്‍ന്നു.

63624 പേരാണ് നിലവില്‍ പല സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 45299 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് വ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്കടുത്തു. രോഗവ്യാപന നിരക്കില്‍ ഗുജറാത്തിനു മുന്നിലെത്തിയ തമിഴ്നാട്ടില്‍ 12448 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!