bahrainvartha-official-logo
Search
Close this search box.

നിരത്തിലെ നിയമലംഘകരെ കണ്ടെത്താനും ബോധവല്‍ക്കരണത്തിനും ഡ്രോണുകള്‍ പുറത്തിറക്കി ബഹ്റൈന്‍

PHOTO-2020-05-21-11-03-32-2518c492-a329-4e89-85d8-255a0449b6e2

മനാമ: നിരത്തിലെ നിയമലംഘകരെ കണ്ടെത്താന്‍ ഡ്രോണുകള്‍ പുറത്തിറക്കി ബഹ്റൈന്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്ക്. നിരോധിത മേഖലകളിലും അലക്ഷ്യമായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തും. ഇതര റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെയും കണ്ടെത്താനും ഡ്രോണുകളുടെ സഹായം തേടുമെന്നാണ് സൂചന.

ഡ്രോണുകള്‍ ഉപയോഗിച്ച് റോഡ് സുരക്ഷാ ബോധവത്കരണവും നടപ്പിലാക്കും. കാല്‍നടയായും സൈക്കിള്‍ ഉപയോഗിച്ചും റോഡിലിറങ്ങുന്നവര്‍ക്ക് സുരക്ഷയെ സംബന്ധിച്ച് ബോധവത്കരണം ഡ്രോണുകള്‍ ഉപയോഗിച്ച് നടപ്പിലാക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്ക് ഓര്‍മ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!