bahrainvartha-official-logo
Search
Close this search box.

വ്രത വിശുദ്ധിയുടെ അകംപൊരുൾ; മുസ്തഫ സുനിൽ ബാബു എഴുതുന്നു

IMG-20200521-WA0185

മുസ്തഫ സുനിൽ ബാബു (മൈത്രി അസോസിയേഷൻ)

റമദാന്‍ വ്രതം ശരീരത്തിത് മാത്രമല്ല ഹൃദയത്തിനും, മനസിനും വിശുദ്ധി പകരുന്ന അപൂർവ അനുഭവമാണ്.
നോമ്പ് കാലത്ത് പകല്‍ സമയം ഭക്ഷണ ക്രമീകരണം വരുത്തുക മാത്രമല്ല, മറിച്ച് മനസ്സിനെ സംസ്‌കരിക്കുന്ന സമയം കൂടിയാണ് ഹൃദയത്തിന്റെ വിളികള്‍ക്ക് നാഥന്‍ ഉത്തരമരുളുന്ന മാസമെന്ന പ്രത്യേകത കൂടിയുണ്ട്. ഒരു നോമ്പുകാരന്‍ വൃതം അനുഷ്ഠിക്കുന്നത് ഒരു ലാഭത്തിനും വേണ്ടിയല്ല. മറിച്ച് ആത്മശുദ്ധീകരണം ലക്ഷ്യമിട്ടാണ്….

ദീനിന്റെയും ദുനിയാവിന്റെയും സുസ്ഥിരമായ നിലനിൽപ്പിനാണ് അല്ലാഹു വിധിവിലക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഖുർആൻ പറയുന്നു: തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് രാവും പകലും അവനോട് പ്രാർഥിച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക.

ഉദാഹരണമായി പറയുകയാണെങ്കിൽ.. നാം ഒരു പുസ്തകമെടുത്ത് വായിക്കാനിരുന്നാൽ അൽപസമയം കഴിഞ്ഞ് തോന്നും കാലൊന്ന് നിവർത്തി ചാരി ഇരിക്കണമെന്ന്. ചാരി ഇരുന്ന് വായിക്കുമ്പോൾ തോന്നും ഒന്ന് കിടന്ന് വായിക്കാമെന്ന്. കിടന്ന് വായിക്കാൻ തുടങ്ങുന്നതോടെ കാര്യം കഴിഞ്ഞു. പിന്നെ അത് ഉറക്കമായി പരിണമിക്കുന്നു. വായന അവിടെ തീരുന്നു. ഇതാണ് ശരീരത്തിന്റെ ഇഷ്ടത്തിനനുസരിച്ച് നീങ്ങിയാലുള്ള അവസ്ഥ.

മനുഷ്യൻ ഈ രൂപത്തിലായാൽ ആരാധനകൾ മാത്രമല്ല അവന്റെ കുടുംബത്തോടുള്ള, സമൂഹത്തോടുള്ള, ജോലിയോടുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടാതെ പോകും.

ക്ഷീണിച്ചവശനായി കിടക്കാൻ വേണ്ടി ശരീരം പ്രേരിപ്പിക്കുമ്പോൾ അതിനോട് സമരം പ്രഖ്യാപിച്ച് ആരാധനകളിലേക്ക് വരുന്നവനേ വിജയിക്കാൻ സാധിക്കുകയുള്ളു. ആ വിജയികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.
നമ്മുടെ ജീവിതത്തിൽ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഇത്തരത്തിലൊരു നോമ്പു കാലത്തിലൂടെ കടന്നു പോകുന്നത്. കൊറോണ എന്ന ഈ മഹാമാരിയെ ലോകത്തിൽ നിന്ന് തന്നെ തുടച്ചുനീക്കി പ്രപഞ്ച നാഥൻ നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ..

പ്രാർഥനയോടെ….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!