മനാമ : ഫാർമസ്യൂട്ടിക്കൽ ബ്രാൻഡായ ജൽഫർ ആസ്പ്രിനിൽ നിന്നുള്ള ജസ്പ്രിൻ 81 മിലിഗ്രാം ഗുളിക ബഹ്റൈനിൽ നിരോധിച്ചു. മെഡിക്കൽ സ്റ്റാന്റേർഡുകൾ പാലിക്കുന്നില്ലായെന്നതിനാൽ യു.എ.ഇ ഈ ഗുളികയ്ക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് ബഹ്റൈനും നിരോധിച്ചത്. ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നമാണ് ജസ്പ്രിൻ.
ഗൾഫ് കോപ്പറേഷൻ കൗൺസിലിന്റെ നിർദ്ദേശങ്ങളുടെ ലംഘനത്തെ തുടർന്നാണ് ഗുളിക രാജ്യത്ത് നിരോധിക്കുന്നത് എന്ന് ബഹ്റൈറിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഈ ഗുളികയുടെ വിൽപ്പന നിർത്തണം എന്നും രാജ്യത്തെ വിതരണം നിർത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.