ദുബായ്: യുഎഇയില്‍ കോവിഡ്-19 ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരണപ്പെട്ടു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതുവരെ കോവിഡ് ബാധിച്ച് 700ലധികം പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടവരില്‍ 96 പേര്‍ മലയാളികളാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുണ്ടെങ്കില്‍ കോവിഡ് മിക്ക രാജ്യങ്ങളിലും നിയന്ത്രണ വിധേയമല്ല.
കേരളത്തില്‍ നിന്നുള്ള പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പേരെ ഉടന്‍ ജന്മനാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ മതിയായ വിമാന സര്‍വീസുകള്‍ ഇതുവരെ ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്. മൂന്നാം ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടായേക്കും.