bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 131 പേര്‍ കൂടി കോവിഡ് മുക്തരായി; 164 പുതിയ കേസുകള്‍

latets

മനാമ: ബഹ്‌റൈനില്‍ 131 പേര്‍ കൂടി കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 4004 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 22, 3.30pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. നിലവില്‍ 267393 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി കഴിഞ്ഞു.

അതേസമയം ഇന്ന് 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 94 പേര്‍ പ്രവാസി തൊഴിലാളികളാണ്. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4322 ആയി ഉയര്‍ന്നു. ഇതില്‍ 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 12 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!