കൊച്ചി: മാസപ്പിറവി കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരാത്തതിനാല്‍ ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാള്‍ മെയ് 24 ഞായറാഴ്ച്ച. ഒമാനിൽ നാളെയേ പെരുന്നാൾ സംബന്ധിച്ച വിവരം വ്യക്തമാവൂ. കോവിഡ്-19 പശ്ചാത്തലത്തില്‍ ഇത്തവണ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെയായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം ബഹ്റൈനിലെ മൂന്നു ദിന ഈദ് പൊതു അവധി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും.