മനാമ: കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലായ ബഹ്‌റൈനിലെ പ്രവാസി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കി ബഹ്റൈന്‍ കേരളീയ സമാജം. ഡോ. രവി പിള്ളയുടെ സഹകരണത്തോടെയാണ് ദുരിതത്തിലായ ഫ്രാന്‍സിസിനും കുടുംബത്തിനും സമാജം ടിക്കറ്റുകള്‍ സമ്മാനിച്ചത്. ഇന്ന് (മെയ്-26) പുറപ്പെടുന്ന കോഴിക്കോടേക്കുള്ള വിമാനത്തില്‍ ഫ്രാന്‍സിസിന്റെ ഭാര്യയും 4 കുട്ടികളും യാത്രയാവും.
സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ടിക്കറ്റുകള്‍ കുടുംബത്തിന് കൈമാറി. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ഇന്‍ഡോര്‍ ഗെയിം സെക്രട്ടറി ശ്രീ പോള്‍സണ്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ശരത്ത് നായര്‍ ലോക കേരളസഭ അംഗവും പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ സമാജം ചാരിറ്റി കണ്‍വീനര്‍ കെ.ടി സലീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.